കിടപ്പിലായ അച്ഛന്റെ അവസ്ഥ അവളെ ഒരുപാട് വേദനിപ്പിച്ചിരുന്നു ഒരു നാട് മുഴുവനും ബഹുമാനിച്ചിരുന്ന പ്രതാപശാലിയായ അമ്പാട്ടുകാവ് സദാനന്ദൻ. അന്ന് എല്ലാം അവസാനിപ്പിച്ച് ഇന്ദ്രൻ നാടുകടനന്ന്, ആ കയ്യേറ്റത്തിന് ഇടയിൽ പാടവരമ്പിൽ നിന്നും തെന്നി വീണാണു അയ്യാൾ ഈ അവസ്ഥയിൽ ആയത് . ഇന്ദ്രൻ നാടുവിട്ടു പോയിട്ട് എട്ടു വർഷമായി തിരികെ വരുമെന്ന് ഒരു ഉറപ്പും ഇല്ല ഏന്നലും തന്റെ മകന് ഒരു വട്ടമെങ്കിലും അവന്റെ അച്ഛനെ കാണിച്ചു കൊടുക്കണം എന്ന മോഹം അവളുടെ മനസ്സിൽ തങ്ങി നിന്നു.
"പൗർണമീ ... പൗർണമീ ... "അമ്മയാണ് എന്താണെന്നറിയില്ല ചായപ്പിൻവാതിലിൻ അരുകിലിരുന്നുകൊണ്ടു എന്തൊക്കെയോ പാകം ചേർക്കുകയായിരുന്നു അവർ
" ഇന്ന് കാവിലെ പൂരമല്ലേ, നീയും മോനും കൂടെ പോയിട്ട് വാ "
"ഞാൻ എങ്ങിനാ അമ്മേ ഒറ്റയക്.. "
"എത്ര നാളയെടി മോളെ നീയീ വീട് വിട്ട് ഒന്ന് പുറത്തിറങ്ങിയിട്ട്, നിന്റെയീ അവസ്ഥ കണ്ടിട്ട് അമ്മയ്ക്ക് സഹിക്കണില്ല... "
ഇത്രയും പറഞ്ഞു കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.
"ശെരി ഇനി ഈ കാര്യം കൂടി പറഞ്ഞു കരയരുത് "
പതിയെ അവിടെനിന്നും തിരിഞ്ഞു നടന്ന അവൾ പ്രവേശിച്ചത് ഇനന്റെ മുറിയിലേക്കായിരുന്ന തന്റെ കാളിപ്പാട്ടങ്ങൾക്കിടയിൽ ഒരു കുഞ്ഞു മരപവായുമായി കളിക്കുകയിരുന്ന അവൻ. തന്റെ മകന്റെ നിഷ്കളങ്കമായ ചേഷ്ട്ടകൾ കണ്ട് അവളാ വാതിൽക്കൽ മുഴുകി നിന്നു ഒരുപാട് പാവ കൾക്കിടയിൽ പഴടഞ്ഞ പാവ പോലെ അവനിരുന്ന കളിക്കുന്നതായി പൗർണമിക്ക് തോന്നി. ജന്മം തന്ന അച്ഛനാരെന്നറിയാതെ കഴിയുന്ന ഒരു പാഴ് ജീവിതം പോയല്ലോ എന്നോർത്ത് ആ അമ്മമനസ്സ് പിടഞ്ഞു. കരച്ചിലടക്കി നിർത്തിക്കൊണ്ട് അവൾ മകന്റെ അരികിലേക്ക് നടന്നു
" ആ അമ്മ വന്നോ. ...., ഇത് കണ്ടോ അമ്മേ. "
ഏറെ താൽപര്യത്തോടെ അവൻ കളിച്ചുകൊണ്ടിരുന്ന ആ കളിപ്പാട്ടം അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു
" ഇത് പ്രഭയുടെ അച്ഛൻ പൂരത്തിന് അവൾക്ക് വാങ്ങി കൊടുത്തതാണ്.."
"എനിക്ക് കളിക്കാൻ പ്രഭ തന്നതാ "
"ഇന്നു വൈകിട്ട് തിരികെ കൊടുക്കാമെന്ന് വാക്ക് പറഞ്ഞതാ, പക്ഷേ മഴ കാരണം എനിക്ക് അങ്ങോട്ട് പോകാനായില്ല"
"അമ്മേ.. അമ്മേ.. ഇപ്പൊ മഴ മാറിയില്ലേ ഞാൻ അവൾകിതു തിരികെ കോടിതിട്ട് വേഗം വരാം.... "
അവന്റെ നെറുകയിൽ കരതലം അമർത്തികൊണ്ട് ഒത്തിരി വാത്സല്യത്തോടെ പൗർണമി അവനോട് പറഞ്ഞു "പോയിട്ട് വേഗം വരണം എന്നിട്ട് വേണം അമ്മയ്ക്കും മോനും കൂടെ ഒരുമിച്ചു പൂരത്തിന് പോകാൻ "കേട്ട വാക്കുകൾ സത്യമാണെന്നു വിശ്വസിക്കാനാവാതെ അവൻ വിക്കി വിക്കി അവളോട് ചോദിച്ചു
" ഈ... ഇതു.. സത്യാണോ അമ്മേ "
"അമ്മ മോനോട് വെറുതെ പറഞ്ഞതല്ല, ഇതുകൊണ്ട് കൊടുത്തിട്ടുണ്ട് കുളിച്ചു ഒരുങ്ങി വാ"
അമ്മയുമായി ആദ്യമായി പൂരം കാണാൻ പോകുന്നതിന്റെ അതിയായ സന്തോഷത്തിൽ അവൻ മതി മറന്നു. ഇതാദ്യമായാണ് അവൻ പൂരം കാണാൻ പോകുന്നത് മുൻപൊരിക്കൽ ചോദിച്ചപ്പോൾ വേണ്ടെന്നു പറഞ്ഞു അമ്മയവനെ വിലക്കിയിരുന്നു. ഏഴു വർഷത്തിനിടയിലെ അവന്റെ ആദ്യത്തെ പൂരം ഓടിക്കിതച്ച് തന്റെ കൂട്ടുകാരിയുടെ വീടിനുമുമ്പിൽ എത്തിയ അവൻ പ്രെഭേ പ്രെഭേയെന്നു ഉറക്കെ വിളിച്ചു. വാതിൽക്കലേക്ക് ഓടിയെത്തിയ തന്റെ കൂട്ടുകാരിയോട് അത്യുത്സാഹത്തോടെ അവൻ ആ കാര്യം ധരിപ്പിച്ചു.
കേട്ടതത്രയും അവൾക്കും വിശ്വസിക്കാനായില്ല അവളുടെ കയ്യിലേക്ക് ആ പാവ വച്ചുകൊടുത്തു കൊണ്ട് അവനവിടെ നിന്നു തിരികെ ഓടി വഴിയിൽ കണ്ട എല്ലാവരോടും അവൻ തന്റെ സന്തോഷവാർത്തമാനം പങ്കുവെച്ചു. ഓടിക്കിതച്ചു വീട്ടിലേക്ക് പാഞ്ഞെത്തിയ അവൻ കുളിച് തനിക്ക് വിഷുവിനു അമ്മ വാങ്ങി തന്ന പുതിയ കുപ്പായം ഇട്ടൊരുങ്ങി അമ്മയുടെ കൈ പിടിച്ചിറങ്ങി. ആ കണ്ണുകളിൽ ഒരുപാട് നാളത്തെ ആഗ്രഹത്തിൽ നിന്നും ഉണ്ടായ ആകാംഷ തിളങ്ങി നിന്നു
തുടരും...

🤗👍
ReplyDelete😊
ReplyDelete