Posts

കോണിപ്പടിയിൽ കഡ കഡാ ശബ്ദമുയർത്തികൊണ്ട് അവൾ മനസ്സിൽ വേവലാതിയോടെ താഴേക്കുപാഞ്ഞു. താഴേക്കു നോക്കുമ്പോൾ രംഗം കലുഷിതമിയിരുന്നു.സധാന്ദന്റെ അനുജനും അമ്പാട്ടുകാവ് മൂത്ത കാരണവരുടെ ഏറ്റവും ഇളയവനുമായിട്ടാണ് യുദ്ധം അരങ്ങേറുന്നത്.കാലങ്ങൾക്കുമുന്ബെ കാരണവർ ഉണ്ടാക്കിയ സ്വത്തിൽ കൂടുതലായും അഭിവൃദ്ധി പാർപ്പിച്ചത് സദാന്ദൻ തന്നെയായിരുന്നു.സ്വത്തിന്റെ കാര്യത്തിൽ കടുക് തരിയോളം മണ്ണ് വിട്ടുകൊടുക്കാൻ അമ്പാട്ട്കാവ് സദാനന്ദനും തയ്യാറായിരുന്നില്ല "ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ ഇതിനെ ചൊല്ലി ഈ വീട്ടിലേക്ക് വരേണ്ട ആവശ്യം ഇല്ലെന്ന് " "വരില്ലായിരുന്നു ഇതിപ്പോ എന്റെ കുട്ടീടെ ആവശ്യം ആയിപോയി---മൂത്തവൾക്ക് നല്ലോരു ആലോജന വന്നിട്ടുണ്ട് " "എവിടുന്നാ..?" " പെരിഞ്ചല്ലൂരുന്നാ___അവര് ചോദിക്കുന്നത് പെണ്ണിന്റെ പേരില് നിലം പതിച്ചു നൽകണം എന്നാ " "ശെരി നിഷേധിക്കുന്നില്ല നാട്ടുനടപ്പനുസരിച്ചു ഒരു പവൻ ഞാൻ തന്നേക്കാം " "പക്ഷെ ഏട്ടൻ തരുന്നത് കൊണ്ട് നിലം തരപ്പെടുത്തിയെടുക്കാൻ കഴിയില്ലല്ലോ " "ആവില്ല... "പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അയ്യാൾ ഇടക്ക് കയറി. ഇനിയൊരു വാ...
ഇന്നീ രാത്രിയും നീണ്ട സ്വപ്നങ്ങൾ പിന്തുടരും കിടക്കമേൽ അമരുമ്പോഴും നിദ്രയ്ക്ക് മുന്പേ   പതിയടഞ്ഞ മിഴികളിൽ കാൽവിളക്കിലെ  തിരിയുടെ നിഴൽ ആളിനിന്നു. കുടത്തുമ്പത്തെ മഴതുള്ളി പോലെ വിതുമ്പി നിന്ന ഓർമ്മകൾ താഴേക്കിടിഞ് മനസ്സിൽ വീണ് ചിന്നിചിതറി. ചിതറിതെറിച്ച ഓർമ്മ തുണ്ടുകൾ നിറവും മണവുമുള്ള കാഴ്ചകളായി. സന്ധ്യ മയങ്ങുമ്പോൾ ചുറ്റമ്പലത്തിലെ തിരകൾ കൊളുത്തികൊണ്ട് ആരാമത്തിലെ പൂക്കളെ വെല്ലുന്ന സൗന്ദര്യത്തോടെ ഒരു യുവതി, അവളുടെ ചുരുണ്ടു കിടക്കുന്ന മുടിയുടെ ഗന്ധമണിഞ്ഞു തുളസി കതിരുകൾ ഒതുങ്ങി നിന്നു, കമലദളങ്ങൾ പോലെ വിടർന്ന കണ്ണുകൾക്കു ചുറ്റുമായി കറുത്ത മഷി ചാലിച്ചെഴുതിയിരുന്നു. ചുണ്ടുകൾ ചുവന്ന പനിനീർ പുഷ്പ്പംപോലെ, ആ ആദരങ്ങളിൽ നിന്നും ഉരുവിടുന്ന പ്രാത്ഥനകൾ ദൈവം കയ്യ്കൊള്ളാതിരിക്കും എന്നു പറയുക അസാധ്യം. അകലെ ആൽത്താറയുടെ ചുവട്ടിൽ നിന്നും അവൻ അവളെ വീക്ഷിച്ചുകൊണ്ട് നിന്നു,ആ കണ്ണുകൾ അവളിൽ തന്നെ ശരണം പ്രാപിച്ചതുപോലെ നിലകൊണ്ടു. തൊഴുത്തിറങ്ങിയ അവളുടെ കുറുകെ നിന്നു കൊണ്ട് എന്തോ ചോദിക്കാൻ അവൻ ആഞ്ഞു, മുഖത്തിന് നേരെ നീണ്ട വിരലുകൾ കാറ്റ് അടിച്ചു കൊഴിഞ്ഞ ഇതളുകൾ പോലെ താഴേക്കടർന്നു. ഇരുട്ട് പടരുന്ന പാതയിലായി അവൾക്ക...
Image
കുറച്ചു ദൂരെയാണ് കാവ് വിശിഷ്ട ചടങ്ങുകൾ ഏറെയുണ്ട് ഒരുപാട് നാൾ മനസ്സിലിട്ട് താലോലിച്ച് സ്വപ്നമാണ്, ചിന്തകൾ ഒരുപാടായിരുന്നു സൂര്യൻ  ചാഞ്ഞു മലയുടെ മാറിൽ ഇരുട്ടു പടർന്നു. അകലെ മലമടക്കുകളിൽ നിന്നും പൂരത്തിന്റെ ആരവം ഉയർന്ന കേൾക്കാമായിരുന്നു . പാടവരമ്പിലൂടെ നടക്കുമ്പോൾ അവൾ അവന്റെ കൈകൾ മുറുകെപ്പിടിച്ചു, " വേഗം വാ അമ്മേ" അവൻ അമ്മയുടെ കൈ പിടിച്ച് മുന്നോട്ടാഞ്ഞു. പാടം കടന്ന് ഇക്കരെ എത്തിയവൻ അമ്മയോട് ചോദിച്ചു" അമ്മ മോന്  എന്താ വാങ്ങി തരിക? " " മോൻ ഇഷ്ടപ്പെട്ടത് എന്തും"  "അവിടെ എന്തൊക്കെ അമ്മ ഉണ്ടാവാ..? " " അവിടെ ആന ഉണ്ടാകും ചെണ്ട ഉണ്ടാകും തെയ്യം ഉണ്ടാകും മറ്റു വാദ്യങ്ങളും ഉണ്ടാകും" " എന്താ അമ്മേ ഈ വാദ്യങ്ങൾ എന്നു  വെച്ച്..? "  അവന്റെ കൊച്ചുകൊച്ചു ചോദ്യങ്ങൾ പരിഹരിച്ച് അതിവേഗം  കാവിലെത്തി, ദേവിയുടെ തിടമ്പേറ്റി നിൽക്കുന്ന ഗജവീരൻ വാദ്യമേളങ്ങളുടെ ആരവത്തിൽ അങ്ങനെ ആടി നില്കുന്നതായി തോന്നി. ദേവി വിഗ്രഹം പ്രതിക്ഷണം കഴിഞ്ഞതിന്ശേഷമാണ് ഭഗവതി തെയ്യം. വർണാഭമായ നിറങ്ങളിൽ ഇമവെട്ടാതെ അവൻ നോക്കി നിന്നു, അമ്മയുടെ സാരി തുമ്പിൽ തൂങ്ങി കളിപ്പാട്ട കടകളിൽലൊ...
കിടപ്പിലായ അച്ഛന്റെ അവസ്ഥ അവളെ ഒരുപാട് വേദനിപ്പിച്ചിരുന്നു ഒരു നാട് മുഴുവനും ബഹുമാനിച്ചിരുന്ന  പ്രതാപശാലിയായ അമ്പാട്ടുകാവ് സദാനന്ദൻ. അന്ന് എല്ലാം അവസാനിപ്പിച്ച് ഇന്ദ്രൻ നാടുകടനന്ന്, ആ കയ്യേറ്റത്തിന് ഇടയിൽ പാടവരമ്പിൽ നിന്നും തെന്നി വീണാണു  അയ്യാൾ ഈ അവസ്ഥയിൽ ആയത് . ഇന്ദ്രൻ നാടുവിട്ടു പോയിട്ട് എട്ടു വർഷമായി തിരികെ വരുമെന്ന് ഒരു ഉറപ്പും ഇല്ല ഏന്നലും തന്റെ മകന് ഒരു വട്ടമെങ്കിലും അവന്റെ അച്ഛനെ കാണിച്ചു കൊടുക്കണം എന്ന മോഹം അവളുടെ മനസ്സിൽ തങ്ങി നിന്നു.  "പൗർണമീ ... പൗർണമീ ... "അമ്മയാണ് എന്താണെന്നറിയില്ല ചായപ്പിൻവാതിലിൻ അരുകിലിരുന്നുകൊണ്ടു എന്തൊക്കെയോ പാകം ചേർക്കുകയായിരുന്നു അവർ " ഇന്ന് കാവിലെ പൂരമല്ലേ, നീയും മോനും കൂടെ പോയിട്ട് വാ " "ഞാൻ എങ്ങിനാ  അമ്മേ ഒറ്റയക്.. " "എത്ര നാളയെടി മോളെ നീയീ വീട് വിട്ട് ഒന്ന് പുറത്തിറങ്ങിയിട്ട്, നിന്റെയീ അവസ്ഥ കണ്ടിട്ട് അമ്മയ്ക്ക് സഹിക്കണില്ല... " ഇത്രയും പറഞ്ഞു കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു. "ശെരി ഇനി ഈ കാര്യം കൂടി പറഞ്ഞു കരയരുത് " പതിയെ അവിടെനിന്നും തിരിഞ്ഞു നടന്ന അവൾ പ്രവേശിച്ചത് ഇനന്റെ മുറിയിലേക്കായിരുന...
                          പൗർണമിയും ഇന്ദ്രനും  വേനൽ കടക്കുമ്പോൾ ഒരു പ്രാർത്ഥനയുടെ ഫലം എന്നപോലെ ഒരു പെയ്ത്തതു പതിവുള്ളതാണ് എന്നാൽ ഇത് ഈ ത്രിസന്ധ്യ നേരത്താകുമ്പോൾ ജോലിയെല്ലാം  കഴിഞ്ഞു കൂര പറ്റുന്നവനു ഇതൊരു വീർപ്പുമുട്ടൽ തന്നെയാണ് അപ്പുറത്തെ കാഴ്ചകൾ കണ്ടു നിന്നുകൊണ്ട് പൗർണമി എന്തോ മുറുമുറുതു വേനലിന്റെ കൊടും ചൂടിന് ആശ്വാസം എന്നോണം ആ മഴ ഉണങ്ങി വരണ്ട ഭൂമിയുടെ മാറിലേക്ക് അരിച്ചിറങ്ങി. പൊടിമണ്ണ് കുതിർന്ന പച്ചമണ്ണിൻ ഗന്ധം എങ്ങും പടർന്നു അതീവ സ്നേഹത്തോടെ ഭൂമിയെ പൊതിയുന്ന പച്ചപ്പ് ആ മഴയെ ഇരുകൈകളും നീട്ടി ആലിംഗനം ചെയ്തു. സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ ഇന്ന് എന്നാ ഈ വർത്തമാനവും ഭൂതമാവുകയാണ് എന്തൊക്കെയോ അവൾ അയവിറക്കി ഇനിയൊരിക്കലും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല അല്ലേ പൂർവ്വകാല സമൃദ്ധിയിൽ നിന്നും ജീവൻ കൊണ്ട് വാക്കുകൾ പാതി ഗർഭമായി നിലച്ചുപോയി. ആ മനസ്സ് കടൽമണൽ പുതഞ്ഞു പോയ നീറ്റുകക്കകൾ പോലെ ആയിരിക്കുന്നു. പാതി വരച്ചിട്ട ചിത്രം പോലെ അവസാന നിമിഷങ്ങൾ മാത്രം ഓർമ്മയിൽ, മിഴികളിൽ നിന്നും കൈപ്പുനീർ ഇറ്റിറ്റായി ഒലിച്ചിറങ്ങി അവളത് സാരിത...