കിടപ്പിലായ അച്ഛന്റെ അവസ്ഥ അവളെ ഒരുപാട് വേദനിപ്പിച്ചിരുന്നു ഒരു നാട് മുഴുവനും ബഹുമാനിച്ചിരുന്ന പ്രതാപശാലിയായ അമ്പാട്ടുകാവ് സദാനന്ദൻ. അന്ന് എല്ലാം അവസാനിപ്പിച്ച് ഇന്ദ്രൻ നാടുകടനന്ന്, ആ കയ്യേറ്റത്തിന് ഇടയിൽ പാടവരമ്പിൽ നിന്നും തെന്നി വീണാണു അയ്യാൾ ഈ അവസ്ഥയിൽ ആയത് . ഇന്ദ്രൻ നാടുവിട്ടു പോയിട്ട് എട്ടു വർഷമായി തിരികെ വരുമെന്ന് ഒരു ഉറപ്പും ഇല്ല ഏന്നലും തന്റെ മകന് ഒരു വട്ടമെങ്കിലും അവന്റെ അച്ഛനെ കാണിച്ചു കൊടുക്കണം എന്ന മോഹം അവളുടെ മനസ്സിൽ തങ്ങി നിന്നു. "പൗർണമീ ... പൗർണമീ ... "അമ്മയാണ് എന്താണെന്നറിയില്ല ചായപ്പിൻവാതിലിൻ അരുകിലിരുന്നുകൊണ്ടു എന്തൊക്കെയോ പാകം ചേർക്കുകയായിരുന്നു അവർ " ഇന്ന് കാവിലെ പൂരമല്ലേ, നീയും മോനും കൂടെ പോയിട്ട് വാ " "ഞാൻ എങ്ങിനാ അമ്മേ ഒറ്റയക്.. " "എത്ര നാളയെടി മോളെ നീയീ വീട് വിട്ട് ഒന്ന് പുറത്തിറങ്ങിയിട്ട്, നിന്റെയീ അവസ്ഥ കണ്ടിട്ട് അമ്മയ്ക്ക് സഹിക്കണില്ല... " ഇത്രയും പറഞ്ഞു കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു. "ശെരി ഇനി ഈ കാര്യം കൂടി പറഞ്ഞു കരയരുത് " പതിയെ അവിടെനിന്നും തിരിഞ്ഞു നടന്ന അവൾ പ്രവേശിച്ചത് ഇനന്റെ മുറിയിലേക്കായിരുന...
Posts
Showing posts from April, 2020
- Get link
- X
- Other Apps
പൗർണമിയും ഇന്ദ്രനും വേനൽ കടക്കുമ്പോൾ ഒരു പ്രാർത്ഥനയുടെ ഫലം എന്നപോലെ ഒരു പെയ്ത്തതു പതിവുള്ളതാണ് എന്നാൽ ഇത് ഈ ത്രിസന്ധ്യ നേരത്താകുമ്പോൾ ജോലിയെല്ലാം കഴിഞ്ഞു കൂര പറ്റുന്നവനു ഇതൊരു വീർപ്പുമുട്ടൽ തന്നെയാണ് അപ്പുറത്തെ കാഴ്ചകൾ കണ്ടു നിന്നുകൊണ്ട് പൗർണമി എന്തോ മുറുമുറുതു വേനലിന്റെ കൊടും ചൂടിന് ആശ്വാസം എന്നോണം ആ മഴ ഉണങ്ങി വരണ്ട ഭൂമിയുടെ മാറിലേക്ക് അരിച്ചിറങ്ങി. പൊടിമണ്ണ് കുതിർന്ന പച്ചമണ്ണിൻ ഗന്ധം എങ്ങും പടർന്നു അതീവ സ്നേഹത്തോടെ ഭൂമിയെ പൊതിയുന്ന പച്ചപ്പ് ആ മഴയെ ഇരുകൈകളും നീട്ടി ആലിംഗനം ചെയ്തു. സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ ഇന്ന് എന്നാ ഈ വർത്തമാനവും ഭൂതമാവുകയാണ് എന്തൊക്കെയോ അവൾ അയവിറക്കി ഇനിയൊരിക്കലും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല അല്ലേ പൂർവ്വകാല സമൃദ്ധിയിൽ നിന്നും ജീവൻ കൊണ്ട് വാക്കുകൾ പാതി ഗർഭമായി നിലച്ചുപോയി. ആ മനസ്സ് കടൽമണൽ പുതഞ്ഞു പോയ നീറ്റുകക്കകൾ പോലെ ആയിരിക്കുന്നു. പാതി വരച്ചിട്ട ചിത്രം പോലെ അവസാന നിമിഷങ്ങൾ മാത്രം ഓർമ്മയിൽ, മിഴികളിൽ നിന്നും കൈപ്പുനീർ ഇറ്റിറ്റായി ഒലിച്ചിറങ്ങി അവളത് സാരിത...